ആലക്കോട് : വീടിൻ്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് രണ്ട് ഗ്രാം സ്വർണം കവർന്നു. ആലക്കോട് കുട്ടാ പറമ്പിലെ ഹെവൻ ഹൗസിൽ ശ്യാം കെ. മോഹൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ജൂലായ് ഒന്നിനും എട്ടിനും ഇടയിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. 8 ന് രാവിലെ 10 ന് തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. അകത്തെ കിടപ്പുമുറിയുടെ വാതിലുകളും അലമാരകളും മോഷ്ടാക്കൾ അടിച്ചു തകർത്ത നിലയിലാണ്. 20,000 രൂപ വിലവരുന്ന രണ്ട് ഗ്രാം സ്വർണ കമ്മൽ മാത്രമേ മോഷ്ടാക്കൾക്ക് കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂ. ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
The gold was stolen